Latest NewsKeralaNews

ബ്രണ്ണൻ കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പദ്ധതികൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ബ്രണ്ണന്‍ കോളേജ് സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയുടെ ഒന്നാംഘട്ടമാണ് ആരംഭിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 4 നിലകളുള്ള അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ഇവിടെ നിര്‍മ്മിക്കും. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കോളേജ് റോഡ്, കോളജ് ലൈബ്രറി, ആധുനികമായി സജ്ജീകരിച്ച കെമിസ്ട്രി ലാബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read also: ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവതി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ബ്രണ്ണൻ കോളേജിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്. ബ്രണ്ണന്‍ കോളേജ് സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയുടെ ഒന്നാംഘട്ടമാണ് ആരംഭിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 4 നിലകളുള്ള അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ഇവിടെ നിര്‍മ്മിക്കും.

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കോളേജ് റോഡ്, കോളജ് ലൈബ്രറി, ആധുനികമായി സജ്ജീകരിച്ച കെമിസ്ട്രി ലാബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

വിവരസാങ്കേതിക വിദ്യയുടെ എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഇവിടെ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. മികച്ച നിലവാരത്തിൽ, ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായ നിലയിലാണ് കെമിസ്ട്രി ലാബ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇൻ്റർഡിസിപ്ലിനറി സെൻ്റർ ഫോർ എൺവയോൺമെൻ്റ് സയൻസ് ലാബിൻ്റെ ആദ്യ ഘട്ടവും ഇന്ന് ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button