COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവർ, ഇന്നും 8000 കടന്നു : 29 മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം :  സംസഥാനത്ത് ഇന്ന് 8135പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 7013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,04,241 ആ​യി ഉ​യ​ര്‍​ന്നു. 105 ആരോഗ്യ പ്രവർത്തകർക്കു കൂടി രോഗം ബാധിച്ചു. 29 മരണം കൂടി സ്ഥിരീകരിച്ചു.   2828പേർ രോഗമുക്തി നേടി.  72339 പേര്‍ നിലവിൽ ചികിത്സയിലുണ്ട്. 24 മണിക്കൂറില്‍ 59157 സാമ്ബിളുകളാണ് പരിശോധിച്ചത്.

ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കോഴിക്കോട് ജില്ലയാണ് മുന്നിൽ,1072പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം-968, എറണാകുളം- 934, തിരുവനന്തപുരം-856, കൊല്ലം-633, പത്തനംതിട്ട-223, ആലപ്പുഴ-804 ,കോട്ടയം-340, ഇടുക്കി-130 , തൃശൂർ-613, പാലക്കാട്-513, വയനാട്-143,കണ്ണൂർ-435,കാസർഗോഡ്-471. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂര്‍ 603, പാലക്കാട് 297, കാസര്‍ഗോഡ് 447, കണ്ണൂര്‍ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്‌.എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

Also read :കോവിഡ്: കേരളത്തിലെ അവസ്ഥ ക്ഷണിച്ചുവരുത്തിയത്: അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് എ കെ ബാലന്‍

29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന്‍ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന്‍ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന്‍ (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്‌കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന്‍ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന്‍ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (55), തൃശൂര്‍ സ്വദേശി ബലരാമന്‍ (53), ചേര്‍പ്പ് സ്വദേശി ഭാസ്‌കരന്‍ (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസര്‍ഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്ബ് സ്വദേശി കുമാരന്‍ (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 363, കൊല്ലം 213, പത്തനംതിട്ട 82, ആലപ്പുഴ 191, കോട്ടയം 148, ഇടുക്കി 70, എറണാകുളം 226, തൃശൂര്‍ 290, പാലക്കാട് 113, മലപ്പുറം 322, കോഴിക്കോട് 333, വയനാട് 59, കണ്ണൂര്‍ 129, കാസര്‍ഗോഡ് 289 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Also read : കോവിഡ് 19: വൈറസിന്റെ സാന്നിധ്യം കടൽവെള്ളത്തിലും

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,258 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,85,534 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,05,349 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയര്‍കുന്നം (19), തൃശൂര്‍ ജില്ലയിലെ പന്നയൂര്‍കുളം (സബ് വാര്‍ഡ് 18), പടിയൂര്‍ (8, 11(സബ് വാര്‍ഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15), കടമ്ബനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 1), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (4), പാലക്കാട് ജില്ലയിലെ കുതന്നൂര്‍ (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 656 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button