Latest NewsKeralaNews

രാഹുല്‍ ഗാന്ധിക്കെതിരായ അതിക്രമത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിഷേധിയ്ക്കുമോ ? എന്നാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ ഞാന്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് എം.എ ബേബി

തിരുവനന്തപുരം : ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും ഉത്തര്‍പ്രദേശില്‍ മേല്‍ ജാതിമേധാവിത്വം നടത്തുന്ന നായാട്ടിനെ ചോദ്യം ചെയ്യാന്‍ പോലും ആരെയും അനുവദിക്കില്ല എന്ന നിലപാടാണ് സംഘപരിവാര്‍ ശക്തികള്‍ക്കെന്നും എം.എ ബേബി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

read also : ബാബറി മസ്ജിദ് പൊളിയ്ക്കാന്‍ കൂട്ടുനിന്ന സംഘപരിവാറുകാരെയും ബിജെപി നേതാക്കളേയും വെറുതെ വിടരുത് … അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ സിബിഐ അന്വേഷണം വേണം : ബാബറി മസ്ജിദ് വിധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘രാഹുല്‍ ഗാന്ധിക്കെതിരെഉണ്ടായ അക്രമത്തെ അപലപിക്കാനെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറാവുമോ’ എന്ന് താന്‍ ഉറ്റുനോക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എം നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് എം.പിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button