Latest NewsNewsIndia

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെയും ക്രമസമാധാന പ്രശ്നങ്ങളെയും ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസ് : ബാരിക്കേഡുകളില്‍ കമ്പി വേലിയും മുള്ളുകമ്പിയും, അരയ്ക്ക് താഴെ പ്രയോഗിക്കാന്‍ കണക്കിന് ഫൈബര്‍ ലാത്തികളും

തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെയും ക്രമസമാധാന പ്രശ്‌നങ്ങളെയും ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസിന് മൂവായിരത്തോളം അത്യാധുനിക ഫൈബര്‍ ലാത്തികളും ഹെവി മൂവബിള്‍ ബാരിക്കേഡുകളും ഉടനെത്തും. പൊലീസ് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകളിലും സംഘര്‍ഷങ്ങളും ക്രമസമാധാന വിഷയങ്ങളും കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ മിനിമം വേണ്ട ലാത്തിപോലുമില്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന്റെ ആദ്യപടിയായാണ് 3000 ലാത്തികള്‍ ഉടന്‍ വാങ്ങുന്നത്.

Read also : കോടിയേരിയുടെ മകനുമായി തനിക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്; ബിനീഷിനെ തനിക്ക് അറിയുക പോലുമില്ല: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎല്‍എ

മുളവടികളും ചൂരലുകളുമാണ് മുമ്ബ് ഉപയോഗിച്ചിരുന്നതെങ്കില്‍ ആധുനിക പൊലീസിംഗ് സംവിധാനത്തിന്റെ ഭാഗമായി ഫൈബര്‍ ലാത്തിയിലേക്ക് മാറിയ പൊലീസ് ലാത്തി ചാര്‍ജിന്റെ ആഘാതം കുറയ്ക്കാനും ആളപായം ഒഴിവാക്കാനും ലാത്തി ഡ്രില്ലും അടുത്തിടെ പരിഷ്‌കരിച്ചിരുന്നു.
തലയും നെഞ്ചും പുറവുമുള്‍പ്പെടെ മര്‍മ്മസ്ഥാനങ്ങള്‍ തല്ലിച്ചതയ്ക്കാതെ ബ്ളോക്ക് ചെയ്ത് തന്ത്രപൂര്‍വ്വം കീഴ്പ്പെടുത്തുകയോ കാല്‍മുട്ടിന് താഴെ മാത്രം പ്രയോഗിക്കുകയോ ചെയ്യുംവിധമാണ് പരിഷ്‌കാരം. ഇതനുസരിച്ച് ആള്‍ക്കൂട്ട പ്രതിഷേധത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ശേഷിയുള്ള സ്ട്രോംഗ് ഫൈബര്‍ ലാത്തികളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 3000 ലാത്തികള്‍ക്കായി 45 ലക്ഷം രൂപയാണ് ചെലവിട്ടത്. സമരങ്ങളും പ്രക്ഷോഭങ്ങളും ഏറിവരുന്ന സാഹചര്യത്തില്‍ പൊലീസിനെ കൂടുതല്‍ സായുധമാക്കുകയാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button