Latest NewsIndiaNews

ഹ​ത്രാസ് പീഡനം: പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് സ്മൃ​തി ഇറാനി

ലക്‌നൗ: ഹ​ത്രാ​സി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്രതികരണവുമായി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അവർ വ്യക്തമാക്കി. പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും നീ​തി ഉ​റ​പ്പു​വ​രു​ത്തുമെന്നും ഫാ​സ്റ്റ് ട്രാ​ക്ക് വി​ചാ​ര​ണ കോ​ട​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​റ​പ്പു ന​ല്‍​കി​യ​താ​യും സ്മൃ​തി ഇറാനി വ്യക്തമാക്കി.

Read also: 17കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ; പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടി സ്വയം ജീവനൊടുക്കി

ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടിയേക്കാള്‍ ക്രൂരമായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. നാവ് മുറിഞ്ഞുപോയിട്ടുണ്ട്. ഹാത്രാസിലെ നാല് സവര്‍ണ യുവാക്കളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button