Latest NewsIndiaNews

ബാബറി മസ്ജിദ് ആരും തകര്‍ത്തിട്ടില്ലെങ്കില്‍ അത് സ്വയം പൊട്ടിത്തെറിച്ചതാണോ … രൂക്ഷപ്രതികരണവുമായി സീതാറാം യെച്ചൂരി :

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ രൂക്ഷപ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂര്‍ണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

read also : ബാബറി മസ്ജിദ് : കോടതി വിധിയില്‍ സിപിഎം നേതാക്കള്‍ക്ക് പരക്കെ പ്രതിഷേധം : ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്

ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ?പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.ഇപ്പോള്‍ ഈ വിധി! ലജ്ജ തോന്നുന്നു, യെച്ചൂരി ട്വീറ്റ് ചെയ്തു.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാന്‍ നീണ്ട 28 വര്‍ഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി-വിഎച്ച്പി-ആര്‍എസ്എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഖ്നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടന്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button