CricketLatest NewsNewsSports

ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം : ടീമുകൾ ഇവരൊക്കെ

ദുബായ് : ഐപിഎല്ലിലെ 14 മത്സരം ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദെരാബാദും തമ്മിൽ. ദുബായ് ഇന്റർനാഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 07:30തിനാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. രണ്ടു ടീമുകളും നാലാം മത്സരത്തിന്നാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും കളിച്ച ഇരു കൂട്ടരും ഒന്നിൽ മാത്രമാണ് ജയിച്ചത്. ബാക്കി രണ്ടും പരാജയമായിരുന്നു.

Also read : യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷതാരത്തെ തെരഞ്ഞെടുത്തു

ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ച ചെന്നൈക്ക് പിന്നീടുള്ള മത്സരങ്ങളിലൊന്നും വിജയത്തിലെത്താൻ സാധിച്ചില്ല. ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തിയാണ് സൺറൈസേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം നേടിയത്. പോയിന്റ് പട്ടികയിൽ ചെന്നൈ എട്ടും , സൺറൈസേഴ്‌സ് ഏഴും സ്ഥാനത്താണുള്ളത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 48 റൺസിന് വിജയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button