Latest NewsKeralaNews

വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസ് : സീരിയൽ നടനും, ഡോക്ടറും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം : വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യു​വ​തി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ഭ​ർ​ത്താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വി​ലാ​സ​ത്തി​ലും മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Also read : ലൈഫ് മിഷൻ: സി.ബി.ഐ‌ക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

യു​വ​തി​യു​ടെ വി​വാ​ഹ ശേ​ഷം ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കും യു​വ​തി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ട് ഊ​മ​ക്ക​ത്തു​ക​ളും മോ​ർ​ഫ് ചെ​യ്ത ന​ഗ്ന ഫോ​ട്ടോ​ക​ളും പ്ര​തി​ക​ൾ അ​യ​ച്ചി​രു​ന്നു. ഇതുമായി ബന്ധപ്പെട്ടു നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണത്തിൽ പുരോഗതിയുണ്ടായില്ല. മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും ഭ​ർ​ത്താ​വും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ബ​ന്ധു​വാ​യ മ​റ്റൊ​രു സ്ത്രീ​ക്ക് ല​ഭി​ച്ച വാ​ട്സ് ആ​പ് സ​ന്ദേ​ശ​ത്തി​ന്‍റെ ചു​വ​ട് പി​ടി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​കളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button