KeralaLatest NewsNews

മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്‌ദം നൽകിയ വ്യക്തി: അംഗീകാരം കിട്ടിയത് 23 വർഷത്തിന് ശേഷം: സത്യം മൂടിവെക്കാനാകില്ലെന്ന് ദയ അശ്വതി

ഡബ്ബിംഗ് ആര്‍ടിസ്റ്റായ ദുര്‍ഗയോടുള്ള ഇഷ്ടം പങ്കുവെച്ച് ബിഗ്‌ബോസ് സീസൺ 2 താരം ദയ അശ്വതി.  5000 സിനികളിലേറെ ശബ്ദം നല്‍കിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയില്‍ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. പക്ഷെ ഈ സിനിമയുടെ അംഗീകാരം ഇവര്‍ക്ക് കിട്ടാന്‍ 23 വര്‍ഷത്തിലേറെയധികം വന്നുവെന്ന് ദയ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ദയയുടെ പ്രതികരണം. എന്ത് വിനയത്തോടും എളിമയോടും കൂടിയുള്ള സംസാരമാണ് ദുര്‍ഗ്ഗ ചേച്ചിയുടേതെന്നും സത്യം മൂടിവെക്കാനാകില്ലെന്നും അവർ പറയുന്നു.

Read also: ആഗോളതലത്തിൽ കോവിഡിനെ അതി വേഗത്തിൽ മറികടക്കുന്ന രാജ്യമായി ഇന്ത്യ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇത് dubbing artist Durga ചേച്ചി തമിഴ് സിനിമകളിൽ 5000……
സിനികളിലേറെ ശബ്ദം നൽകിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിൽ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദ്ധം കൊടുത്തത്…. പക്ഷെ ഈ സിനിമയുടെ അംഗികാരം ഇവർക്ക് കിട്ടാൻ 23 വർഷത്തിലേറെയതികം വന്നു…. ഇതാണ് പറയുന്നത് സത്യം എന്നത് മൂടി മറച്ചുവെക്കാനുള്ളതല്ല…. കാലം തെളിയിക്കും…. എന്ന്,,,,, എന്നിട്ടും എന്ത് വിനയത്തോടുo എളിമയോടും കൂടിയുള്ള സംസാരമാണ് ദുർഗ്ഗ ചേച്ചിയുടേത്…. ഒന്നും പിടിച്ചുവാങ്ങാതെ വിട്ടുകൊടുക്കാനുള്ള ആ മനസ്സ് അതാണ് ഒരോ സ്ത്രീയുടേയും വിജയം …… ദുർഗ്ഗചേച്ചി ഒത്തിരിയിഷ്ട്ടം…..

shortlink

Related Articles

Post Your Comments

Related Articles


Back to top button