KeralaLatest NewsNews

‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ രാഹുലിനെ പ്രതീക്ഷയോടെ കാണുന്നു, എന്നാല്‍ കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ രാഹുലിനെ പരിഹസിക്കുകയാണ്’; മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി

കോഴിക്കോട്​: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പ്രശംസിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഇത് ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ് തന്നെയാണെന്ന് കെഎം ഷാജി ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ രാഹുലിനെ പ്രതീക്ഷയോടെ കാണുന്നു. എന്നാല്‍ കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ രാഹുലിനെ പരിഹസിക്കുകയാണെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം…………………………………….

അതേ, ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്‌ !!
ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും;
ഫാസിസ്റ്റുകൾ ഒരുക്കിയ ഉരുക്കുകോട്ടകൾ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസിൽ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!!
രാഹുൽ ഗാന്ധിയിൽ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായ ചില ‘ചങ്കുകൾ’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!!
അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തിൽ രാഹുലിന്റെ കൂടെ കൈ കോർക്കുന്നത്!!
അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നൽകി ആ പോരാളിയെ എം പി ആക്കിയത്!!
കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കൾ അദ്ദേഹത്തെ ‘വയനാട് എം പി’ ആക്കി കളിയാക്കുമ്പോൾ അവരുടെ തലതൊട്ടപ്പന്മാർക്ക് ഈ മനുഷ്യൻ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ്!!
രാഹുൽ, അഭിമാനമാണ് നിങ്ങൾ; പ്രതീക്ഷയും!!
Rahulji,
All support to you!
The people of India are with you in your endeavor to reclaim the soul, spirit and secular values of this great country!!
We shall overcome!!

https://www.facebook.com/kms.shaji/posts/2230617363750185

 

shortlink

Related Articles

Post Your Comments

Related Articles


Back to top button