COVID 19Latest NewsNewsIndia

വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കണ്ണൂർ : ജില്ലയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊറോണ. 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിക്കൂറിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ ചടങ്ങ്. ഇതിൽ വധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്.

ഇരിക്കൂറിൽ രോഗവ്യാപന തോത് വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വ്യാപാരികളടക്കം 43 പേർക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചെടിച്ചേരി, ആലുമുക്ക് എന്നിവിടങ്ങളിലെ റോഡുകൾ പോലീസ് അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button