Latest NewsNewsIndia

‘പ്രദേശങ്ങളിലെ വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടല്ല സർക്കാർ രാജ്യത്ത് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്’ ; പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല : രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും നീളം കൂടിയ
ടണലായ അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഹോൾ, സ്പ്തി തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതമനുഭവിക്കാനായി മുൻ സർക്കാർ തള്ളിവിട്ടിരിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ രാഷ്ട്രീയതാത്പര്യങ്ങൾ നിറവേറ്റുകയില്ല എന്നതാണ് ഇതിനുള്ള പ്രധാനകാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  അതേസമയം രാജ്യത്തെ എല്ലാ ജനങ്ങളുടെയും എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യമിടുന്ന സർക്കാരാണ് ഇന്നുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read  Also : ‘ഉമ്മന്‍ ചാണ്ടിയുമായി അകന്നുവെന്നുമുള്ള പ്രചാരണം ഏറെ വേദനിപ്പിച്ചു’; ബെന്നി ബെഹനാൻ

പ്രദേശങ്ങളിലെ വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടല്ല സർക്കാർ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ദളിതർ, ചൂഷണം അനുഭവിക്കുന്നവർ, ദരിദ്രർ, വനവാസികൾ തുടങ്ങി എല്ലാവരുടെയും ക്ഷേമമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ തൊഴിൽ സാദ്ധ്യതകൾ ഉള്ളതിനാൽ അടൽ ടണൽ പ്രദേശത്തെ ജനങ്ങളെ ഒന്നിപ്പിയ്ക്കുമെന്നും മുൻ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button