Latest NewsKeralaNews

നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം; കേസെടുക്കുമെന്ന് പോലീസ്

സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തലസ്ഥാന നഗരത്തിൽ സമരവുമായി ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് സമരം ചെയ്യുന്നത്. രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാൽ നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടർമാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read Also: രോഗിയെ പുഴുവരിച്ച സംഭവം; മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ പൊളിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തത്. എന്നാൽ സസ്‌പെന്റ് ചെയ്‌ത്‌ ഡോക്ടറുടെയും നഴ്‌സുമാരുടെയും സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button