COVID 19Latest NewsNewsKuwaitGulf

1961 പ്രവാസി അധ്യാപകരെ, ഗൾഫ് രാജ്യം പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി : പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്. അടുത്ത അധ്യയന വര്‍ഷത്തില്‍ 1961പേരെ പിരിച്ചുവിടുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇസ്ലാമിക് എജ്യുക്കേഷന്‍, ഹിസ്റ്ററി, ജ്യോഗ്രഫി, സൈക്കോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നവരാണ് പട്ടികയിലുള്ളത്.

Also read : ഹജ്ജിനു കൊണ്ടുപോകാം എന്ന പേരിൽ 1.18 കോടിയുടെ തട്ടിപ്പ്: യുവാവ് പിടിയിൽ

അധികൃതരുടെ നിര്‍ദേശപ്രകാരം അഞ്ച് വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ ഇതിനോടകം ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളിലെ കുവൈറ്റികളല്ലാത്ത അധ്യാപകരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കാൻ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും അധ്യാപകരുടെ വിവരങ്ങള്‍, സിവില്‍ ഐ.ഡി നമ്പര്‍, ജോലി ചെയ്യുന്ന തസ്‍തിക, യോഗ്യതകള്‍, ഓരോ വിഷയങ്ങളിലുമുള്ള ആകെ വിദേശ അധ്യാപകരുടെ എണ്ണം തുടങ്ങിയവയാണ് ശേഖരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button