Latest NewsKeralaNewsCrime

പിഴയീടാക്കിയതിന്റെ ‘ലഹരിയിൽ’ പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞു; 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം : പേട്ട പൊലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ മൂന്നു പേർ പൊലീസ് കസ്‌റ്റഡിയിലായി. ആനയറ സ്വദേശികളായ നിതീഷ്,കുഞ്ഞുണ്ണി,അനീഷ് എന്നിവരാണ് കസ്റ്റഡയിലായത്. ഇന്നലെ പുലർച്ചെ 12.50നായിരുന്നു സംഭവം. അഞ്ചംഗ സംഘം ബൈക്കിലെത്തി പേട്ട പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുന്നിൽ നിന്ന് സ്‌റ്റേഷനിലേക്ക് പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഏറുപടക്കം റോഡിൽ വീണ് ഉഗ്ര ശബ്ദത്തോടെ പൊട്ടി. സ്ഫോടന ശ്ബദം കേട്ടതിനു പിന്നാലെ പൊലീസുകാർക്ക് മുന്നിലൂടെ പ്രതികൾ ബൈക്കോടിച്ചു കടന്നു കളഞ്ഞു. തുടർന്ന് ആനയറയിലെ വീടുകളിൽ പരിശോധന നടത്തിയാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇനി രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.

Read Also : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകത്തിന് പ്രതീക്ഷയേകി യു.കെ

കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു പിഴചുമത്തി വിട്ടയച്ചിരുന്നവരാണ് മടങ്ങിയെത്തി പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ കള്ളക്കേസാണെന്നു പറഞ്ഞ് ഇവർ ബഹളം വച്ചു. പിന്നീട് കേസ് രജിസറ്റർ ചെയ്ത് പിഴ ചുമത്തി വിട്ടയച്ചു. ഇതാണ് സ്റ്റേഷൻ ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button