Latest NewsNewsIndia

‘കാർഷിക ബില്ലുകളിലെ അടിസ്ഥാനകാര്യങ്ങൾ പോലും രാഹുൽ ഗാന്ധിക്ക് അറിയില്ല’; പരിഹസിച്ച് ഹരിയാന ഉപമുഖ്യമന്ത്രി

ചണ്ഡിഗഡ് : കേന്ദ്ര സർക്കാർ അവതരിപ്പിച്ച കാർഷിക ബില്ലുകളെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ലെന്നും ഇക്കാര്യം മാദ്ധ്യമ പ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചാൽ മനസിലാകുമെന്നും ഹരിയാന ഉപമുഖ്യമന്ത്രിയും ജൻനായക് ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാല. ബില്ലുകളിലെ അടിസ്ഥാനകാര്യങ്ങൾ പോലും രാഹുലിന് അറിയില്ല, പൂർണമായി ഇതിനെ കുറിച്ച് മനസിലാക്കിയിട്ട് പ്രതിഷേധിക്കാൻ ഇറങ്ങും എന്നും ദുഷ്യന്ത് ചൗട്ടാല രാഹുൽ ഗാന്ധിയെ ഉപദേശിച്ചു.

പഞ്ചാബിലും ഹരിയാനയിലും വിനോദ യാത്രയ്ക്ക് എത്തിയതാണ് രാഹുലെന്നും പുതിയ നിയമങ്ങൾ മൂലം കർഷകർക്കുണ്ടാകുന്ന ലാഭ നഷ്ടങ്ങളെക്കുറിച്ച് പറയാൻ പോലും രാഹുലിന് അറിയില്ലെന്നും ഷ്യന്ത് ചൗട്ടാല പരിഹസിച്ചു. കാേൺഗ്രസ് കർഷകർക്ക് വേണ്ടി നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്ന കാര്യങ്ങളാണ് എൻഡിഎ സർക്കാർ നടപ്പാക്കിയത്. യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ മുഖ്യമന്ത്രിമാരുൾപ്പെടുന്ന അഞ്ചംഗ സമിതി കർഷകർക്കായി തുറന്ന വിപണി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്ന കാര്യം ദുഷ്യന്ത് ചൗട്ടാല ചൂണ്ടിക്കാട്ടി.

കർഷകർക്ക് വേണ്ടി കാര്യക്ഷമമായ യാതൊരു നടപടികളും സ്വീകരിക്കാത്തവരാണ് കോൺഗ്രസ് സർക്കാരുകൾ. എളുപ്പം പറഞ്ഞു പറ്റിക്കാവുന്ന കർഷകരെ വീണ്ടും തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ് ഇതിൽ ലക്ഷ്യമിടുന്നതെന്നും അല്ലാതെ മറ്റൊന്നുമല്ലെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേർത്തു.

 

shortlink

Post Your Comments


Back to top button