USALatest NewsInternational

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന് അമേരിക്ക

യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്-ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു ന്യായമായി യുഎസ്‍സിഐഎസ് പറയുന്നത്.

വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന കര്‍ശന നിലപാടുമായി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന.

യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്-ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു ന്യായമായി യുഎസ്‍സിഐഎസ് പറയുന്നത്.

read also: ‘നിങ്ങൾ ബല്‍റാംപുരിലേക്കും വരൂ, പതിനാലുകാരിയുടെ നീതിക്കായി ഒരുമിച്ച്‌ പോരാടാം’; രാഹുലിനെയും പ്രിയങ്കയെയും വെല്ലുവിളിച്ച്‌ രമണ്‍ സിംഗ്

വ്യാപാര തര്‍ക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ചൈനയെ നേരിടുന്നതിന് യുഎസ് സര്‍ക്കാര്‍ ദീര്‍ഘകാല നയം നടപ്പാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button