COVID 19Latest NewsNews

അടൽ തുരങ്കം നിർമിച്ചതിനു പിന്നാലെ തന്ത്രപ്രധാനയിടങ്ങളിൽ സൈനിക സാന്നിദ്ധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി : അടൽ തുരങ്കം നിർമിച്ചതിന് പിന്നാലെ തന്ത്രപ്രധാനയിടങ്ങളിൽ സൈനിക സാന്നിദ്ധ്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ. ഷിങ്കു-ലയിലെ ഭൂഗർഭ തുരങ്കത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി അതിർത്തി റോഡ് ഓർഗനൈസേഷൻ (ബിആർഒ) മേധാവി ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിങ്ങിന് നിർദേശം നൽകി.

ഏതു കാലാവസ്ഥയിലും ലഡാക്കിലേയ്ക്കുള്ള യാത്ര സുഗമമാക്കാനാണ് ഈ നീക്കം . അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡാർച്ച-പദം-നിമു വഴിയുള്ള പാത നിർമ്മാണവും ഇതോടെ പൂർത്തീകരിക്കാനാകും. അടൽ ടണൽ ഉദ്ഘാടന വേളയിൽ തന്നെ ബി‌ആർ‌ഒ മേധാവിയുമായി ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയ പ്രധാനമന്ത്രി അതിർത്തി പ്രദേശങ്ങളിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കണമെന്നും ഇന്ത്യൻ സൈനികർക്ക് പട്രോളിംഗ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കോവിഡ് മൂലം 2020 മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഒരു വിദേശി പോലും ബി‌ആർ‌ഒയെ നിർമ്മാണത്തിൽ സഹായിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ റോഡ് നിർമ്മാണം “ആത്മമീർ ഭാരത്” എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ജനറൽ ഹർപാൽ സിംഗ് പ്രധാനമന്ത്രിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button