Latest NewsNewsIndia

‘എല്ലായ്‌പ്പോഴും മനുഷ്യത്വം, അഹിംസ, സാഹോദര്യം എന്നിവ നിറഞ്ഞതാണ് ഇന്ത്യ’; സമാധാന പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാജസ്ഥാനിലെ പാലിയിൽ നിർമ്മിച്ച ‘സമാധാന പ്രതിമ’ (സ്റ്റാച്യു ഓഫ് പീസ്) പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഇന്ത്യ എല്ലായ്‌പ്പോഴും മനുഷ്യത്വം, സമാധാനത്തിന്റെ പാത, അഹിംസ, സാഹോദര്യം എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഈ സന്ദേശങ്ങളാണ് ലോകത്തിന് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പ്രചോദനമെന്നും രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് അനുഭവപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു. ജെത്പുരയിലെ വിജയ് വല്ലഭ് സദന കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 151 ഇഞ്ച് വലിപ്പമുള്ള പ്രതിമ ചെമ്പ് ഉൾപ്പെടെ എട്ട് ലോഹങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഓരോ കാലഘട്ടത്തിലും ചില വലിയ സന്യാസിമാർ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. അവർ ആ കാലഘട്ടം കണക്കിലെടുത്ത് സമൂഹത്തിന് മാർഗനിർദേശം നൽകി. അത്തരമൊരു വിശുദ്ധനായിരുന്നു ആചാര്യ വിജയ് വല്ലഭെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേൽ, ജൈനാചാര്യ വിജയ് വല്ലഭ് ജി എന്നിവർ രാജ്യസേവനത്തിനായി ജീവിതം സമർപ്പിച്ചവരാണ്. രണ്ട് നേതാക്കളുടെയും പ്രതിമകൾ അനാച്ഛാദനം ചെയ്യാൻ് അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also : ‘സ്വർണ്ണക്കള്ളക്കടത്തിൽ കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രി കിഫ്ബി വിഷയത്തിൽ എന്തുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുന്നില്ല’?;വിമർശനവുമായി വി മുരളീധരൻ

1870 ൽ ജനിച്ച വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജ് മഹാവീരയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹത് വ്യക്തിത്വമായിരുന്നു. ജനങ്ങളുടെ ഉന്നമനത്തിനായും വലിയ സംഭാവനകളാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്. സമൂഹിക തിന്മകൾ ഇല്ലാതാക്കാൻ എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രധാന്യത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 20 -ാം നൂറ്റാണ്ടിലെ ജൈന ജൈന മതാചാര്യനായ അദ്ദേഹം ആത്മാനന്ദ് ജൈന സഭയുടെ സ്ഥാപകൻ കൂടിയാണ്. ആചാര്യ വിജയാനന്ദ സുരിയുടെ പേരിൽ നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി കവിതകളും, പ്രബന്ധങ്ങളും, ആത്മീയ മന്ത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button