Life StyleFood & Cookery

ദോശക്കും ഇഡലിക്കുമൊപ്പം രുചികരമായ ചമ്മന്തി തയ്യാറാക്കാം

ദോശക്കും ഇഡലിക്കുമൊപ്പം മിക്കവാറും നമ്മള്‍ കഴിക്കുന്നത് സാമ്പാറോ , തേങ്ങ ചമ്മന്തിയോ , മുളക് ചമ്മന്തിയോ , തക്കാളി ചമ്മന്തിയോ ,ചമ്മന്തിപൊടിയോ ഒക്കെയാണ് . എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് സവാള നിലക്കടല ചമ്മന്തി .

സവാള നിലക്കടല ചമ്മന്തി ഉണ്ടാക്കുവാന്‍ വേണ്ടുന്ന വിഭവങ്ങള്‍

1 . ഒരു കപ്പ് സവാള അരിഞ്ഞത്

2 . അര കപ്പ് വറുത്ത നിലക്കടല തൊലി കളഞ്ഞത്

3 . നാല് വറ്റല്‍ മുളക്

4 . രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ

5 . അല്പം പുളി

6 . ഉപ്പ് ആവശ്യത്തിന്

7 . രണ്ട് അല്ലി വെളുത്തുള്ളി

8 . അര ടീസ്പൂണ്‍ കടുക്

9 . അര ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ്

10 . സ്വല്പം കായപ്പൊടി

11 . കറിവേപ്പില ആവശ്യത്തിന്

സവാള നിലക്കടല ചമ്മന്തി തയ്യാറാക്കുന്ന വിധം

1 . ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള , വെളുത്തുള്ളി , വറ്റല്‍ മുളക് എന്നിവ വഴറ്റുക . സവാള നന്നായി വഴന്നതിന് ശേഷം അടുപ്പത്ത് നിന്ന് വാങ്ങി തണുക്കാന്‍ വെക്കുക .

2 . വഴറ്റിയ സവാള , വറ്റല്‍ മുളക് , വെളുത്തുള്ളി മിശ്രിതവും , പുളിയും , തൊലി കളഞ്ഞു വെച്ചിരിക്കുന്ന നിലക്കടലയും , ആവശ്യത്തിന് ഉപ്പും , വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .

3 . ചീനച്ചട്ടി ചൂടാക്കിയതിന് ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ കടുക് ഇടുക . കടുക് പൊട്ടി കഴിയുമ്പോള്‍ അല്പം കറിവേപ്പില , ഉഴുന്ന് പരിപ്പ് എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക . ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്തിളക്കുക . ചെറുതായി തിള വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .

ദോശക്കും ഇഡലിക്കും ഒപ്പം വിളമ്പാവുന്ന രുചികരമായ സവാള നിലക്കടല ചമ്മന്തി തയ്യാര്‍ .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button