Latest NewsNewsIndiaInternational

ബംഗാൾ ഉൾക്കടലിൽ നാവികാഭ്യാസ പ്രകടനം നടത്തി ഇന്ത്യയും ബംഗ്ലാദേശും

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ബംഗ്ലാദേശും. ഇരു രാജ്യങ്ങളുടെയും സൗഹൃദം സമുദ്രമേഖലകളിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണെന്നാണ് വിലയിരുത്തൽ.

ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നടത്തുന്ന നാലാം വട്ട അഭ്യാസ പ്രകടനമാണ് നടന്നത്. കിൽതാൻ, ഖുക്രി, എന്നീ നാവിക കപ്പലുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബേയ് ഓഫ് ബംഗാളിൽ അണിനിരന്നത്. ബംഗ്ലാദേശിന്റെ അബു ബക്കർ പ്രോട്ടോയ്, എംപിഎ എന്നീ നാവികകപ്പലുകളും അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ മാസംറഷ്യയുമായി ചേർന്നും ബംഗാൾ ഉൾക്കടലിൽ ഇന്ത്യ നാവിക അഭ്യാസ പ്രകടനം നടത്തിയിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ആഴ്ച ഇന്ത്യയും ജപ്പാനും സംയുക്തമായി ചേർന്ന് അറേബ്യൻ കടലിൽ ത്രിദിവന അഭ്യാസ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയും മറ്റ് രാജ്യങ്ങളുമായി പ്രതിരോധ മേഖലയിൽ ഉണ്ടാക്കുന്ന ബന്ധം ചൈനയുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button