Latest NewsNews

ട്രം​പിന്റെ രോഗമുക്തിക്കായി പ്രാ​ർ​ഥ​നാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ- അ​മേ​രി​ക്ക​ൻ സ​മൂ​ഹം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു.എസ്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ രോഗ മുക്തിക്കായി പ്രാ​ർ​ഥ​ന​ക​ളു​മാ​യി ഇ​ന്ത്യ​ൻ- അ​മേ​രി​ക്ക​ൻ സ​മൂ​ഹം. ട്രം​പ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​ൾ​ട്ട​ർ റീ​ഡ് നാ​ഷ​ണ​ൽ മി​ലി​ട്ട​റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​ക്ക് പു​റ​ത്താ​ണ് ആ​ളു​ക​ൾ പ്രാ​ർ​ഥ​നാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

Read also: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി, രണ്ട് പേര്‍ക്ക് പരിക്ക്

ഡോ​ണ​ൾ​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ​യ്ക്കും എ​ത്ര​യും വേ​ഗം കോ​വി​ഡ് ഭേ​ദ​മാ​കാ​നാ​ണ് പ്രാ​ർ​ഥ​ന​യെ​ന്ന് സം​ഘ​ത്തി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോ​ണ​ൾ​ഡ് ട്രം​പിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്. സ്വവസതിയിൽ കഴിഞ്ഞിരുന്ന ട്രം​പി​നെ പിന്നീട് സൈനിക ആ​ശു​പ​ത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാൻപോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. അതേസമയം, താൻ സുഖം പ്രാപിക്കുന്നതായും ഉടൻ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭാഗഭാക്കാകുമെന്നും കഴിഞ്ഞ ദിവസം ട്രംപ് തന്നെ അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button