COVID 19KeralaLatest NewsNewsIndia

“ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്” ; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് അതിരൂക്ഷമായി കൊറോണ രോഗം വ്യാപിക്കുമ്ബോഴും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) .

ആരോഗ്യ വിദഗ്ധരെ മൂലയ്ക്കിരുത്തി രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ മഹാമാരിയെ നേരിടാമെന്നാണ് സര്‍ക്കാര്‍ ധരിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ അതിഗുരുതരാവസ്ഥയിലേക്ക് എത്തിക്കുമെന്ന് ഐഎംഎ പ്രസ്താവനയിലൂടെ വിമര്‍ശിക്കുന്നു.

Read Also : “തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇത് രാഹുൽ ഗാന്ധിയുടെ പതിവാണ് , അതിൽ അത്ഭുതപ്പെടാനില്ല ” : ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി

ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇനിയും സജ്ജീകരിക്കാതെ, ത്രിതല ചികില്‍സാ സംവിധാനങ്ങളില്‍ ഭീതിപ്പെടുത്തുന്ന അപര്യാപ്തതയാണ് ഇപ്പോഴുള്ളത്. നിലവില്‍ എണ്‍പത് ശതമാനം ഐസിയു, വെന്റിലേറ്റര്‍ ബെഡ്ഡുകളില്‍ രോഗികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇനിയും രോഗികള്‍ ഇരട്ടിയാവുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍. കൊറോണ ഇതര രോഗികളെ സര്‍ക്കാര്‍ മേഖല പൊതുവേ കയ്യൊഴിഞ്ഞ സ്ഥിതിയാണ്.

സ്വകാര്യ മേഖലയാകട്ടെ കൊറോണ, കോവിഡ് ഇതര രോഗികളെ ഒരേ സമയം പരിചരിക്കുന്നൂ, അതുകൊണ്ടുതന്നെ ഒരു ആരോഗ്യ പ്രവര്‍ത്തകനോ ഭരണകര്‍ത്താവിനോ രോഗം വന്നാല്‍ പോലും ചികിത്സിക്കാന്‍ കിടക്കയില്ലാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button