Latest NewsNewsIndia

30കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ അറസ്റ്റില്‍; മൂന്ന് പേര്‍ ഒളിവില്‍

ഭോപ്പാല്‍: മുപ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലാണ് സംഭവം. ഏഴുപേര്‍ ചേര്‍ന്നാണ് ഹോഷാങ്ബാദ് ജില്ലയിലെ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

read also : അടുത്ത ഊഴം സീതാറാം യെച്ചൂരിയുടെയും ഡി. രാജയുയുടെയും : ഇരുവരും നാളെ ഹത്രാസിലേക്ക്‌

യുവതിയെ 7 അംഗസംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഹത്രാസ് ഗ്രാമത്തിലെ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് വീണ്ടും ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button