USALatest NewsNewsInternational

അമേരിക്കയിൽ ആശങ്ക അകലുന്നില്ല : കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 2.15 ല​ക്ഷം ക​ട​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോവിഡ് ആശങ്ക ഒഴിയാതെ അമേരിക്ക. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2.15 ല​ക്ഷം പിന്നിട്ടതായി റിപ്പോർട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും ന​ൽ​കു​ന്ന ക​ണ​ക്കു​കളുടെ അടിസ്ഥാനത്തിൽ 215,032 പേ​രാ​ണ് രാ​ജ്യ​ത്ത് മരിച്ചത്. ഇതുവരെ 7,679,644 പേ​ർ​ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ രോഗമുക്തി നേടിയവരുടെ എണ്ണം 4,895,078ആയി ഉയർന്നിട്ടുണ്ട്. 2,569,534 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 112,503,131 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും റിപ്പോർട്ടിൽ പറയുന്നു.

Also read : അഫ്ഗാന്‍ ക്രിക്കറ്റ് താരം നജീബ് തറകായ് കാറപകടത്തിൽ മരിച്ചു

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, നോ​ർ​ത്ത് ക​രോ​ലി​ന, ന്യൂ​ജ​ഴ്സി, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള​ത്്. ഈ ​പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലും ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം. പ​ൻ​സി​ൽ​വേ​നി​യ​യും, ലൂ​സി​യാ​ന​യും, ഒൗ​ഹി​യോ​യും, അ​ല​ബാ​മ​യും, വി​ർ​ജീ​നി​യ​യും ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി. 263 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട്ടില്‍ പുതുതായി 5395 പോസിറ്റീവ് കേസുകളും 62 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 4256 പുതിയ കേസുകളും 38 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 723,512ഉം, മരണം 6019ഉം ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 6092, രാജസ്ഥാനില്‍ 2165, മധ്യപ്രദേശില്‍ 1460 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button