Latest NewsIndia

5 വർഷം കൊണ്ട് 129 കോടിയുടെ ആസ്തി വർദ്ധന ; ശിവകുമാറിനു കുരുക്കായി സിബിഐ റിപ്പോർട്ട്

ഡി.കെ.ശിവകുമാർ, കൂട്ടാളികളായ അഞ്ജനേയ ഹനുമന്തയ്യ, എസ്.ശശികുമാർ എന്നിവർക്കെതിരെ സിബിഐയുടെ ബെംഗളൂരുവിലെ അഴിമതിവിരുദ്ധ ശാഖ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു : 2017ൽ നടന്ന ആദായനികുതി റെയ്ഡിനെ തുടർന്ന് ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് ആരോപണങ്ങൾ ശരി വെച്ചുകൊണ്ട് സിബിഐ റിപ്പോർട്ട്. അന്വേഷണത്തിൽ 1988ലെ അഴിമതി നിരോധന നിയമം ശിവകുമാർ ലംഘിച്ചതായി കണ്ടെത്തി.തുടർനടപടികൾ സ്വീകരിക്കുന്നതിന് ഈ വിവരങ്ങൾ സംസ്ഥാന സർക്കാരിനെ ഇഡി അറിയിച്ചു.

ഇതനുസരിച്ച്, കർണാടക സർക്കാർ അന്വേഷണം നടത്താനും തീരുമാനിച്ചു. ശിവകുമാറും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ, അഴിമതി നിരോധന നിയമത്തിലെ എല്ലാ ലംഘനങ്ങളും അന്വേഷിക്കുന്നതിനു സിബിഐക്ക് അനുമതി നൽകി. ബന്ധപ്പെട്ടവരെ സിബിഐ അന്വേഷിച്ചു കണ്ടെത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കി.ഡി.കെ.ശിവകുമാർ, കൂട്ടാളികളായ അഞ്ജനേയ ഹനുമന്തയ്യ, എസ്.ശശികുമാർ എന്നിവർക്കെതിരെ സിബിഐയുടെ ബെംഗളൂരുവിലെ അഴിമതിവിരുദ്ധ ശാഖ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ശിവകുമാറും മറ്റുള്ളവരും എല്ലാ ആരോപണങ്ങളും നിഷേധിച്ചു.ഇഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ അന്വേഷണം. 74.93 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ എംഎൽഎ കൂടിയായ ശിവകുമാറും സഹോദരനും ബന്ധുക്കളും ചേർന്നു സമ്പാദിച്ചെന്നാണു സിബിഐയുടെ കണ്ടെത്തൽ.

സിബിഐ റജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) പ്രകാരം 2013 ഏപ്രിൽ 1 മുതൽ 2018 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ശിവകുമാറും ബന്ധുക്കളും കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുക്കളാണു സമ്പാദിച്ചത്. ഇക്കാലയളവിൽ ശിവകുമാർ കാബിനറ്റ് മന്ത്രിയായിരുന്നു. 2013 ഏപ്രിലിൽ ശിവകുമാർ നൽകിയ സത്യവാങ്മൂലം പ്രകാരം 33,92,62,793 രൂപയുടെ സ്വത്തുക്കളാണ് അദ്ദേഹത്തിനും കുടുംബത്തിനും ഉള്ളത്.

read also: 1977ൽ സിക്കുകാരാണ് മുത്തശ്ശിയെ സംരക്ഷിച്ചത്; പ‍ഞ്ചാബിനോടു കടപ്പെട്ടിരിക്കുന്നു: രാഹുൽ ഗാന്ധി

2018 ഏപ്രിൽ 30ന് സ്വത്തുക്കളുടെ മൂല്യം 162,53,44,494 രൂപയായി. അഞ്ച് വർഷംകൊണ്ട് വർധിച്ചത് 128,60,81,700 രൂപ.നിശ്ചിത കാലയളവിലെ അവരുടെ മൊത്തം വരുമാനത്തിന്റെ 44.93 ശതമാനമാണ് ഇത്. ആസ്തിയിലെ ഈ വ്യത്യാസം പ്രതികൾക്കു തൃപ്തികരമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button