Latest NewsKeralaNews

വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം ഗൗരവമുള്ളത്; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : വിദേശകാര്യ സഹമന്ത്രി വി മുരളീധനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം ഗൗരവമുള്ളതാണെന്നും എ.എ. റഹീം പറഞ്ഞു.

അവര്‍ മാധ്യമപ്രവര്‍ത്തകയല്ല. രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. വിദേശകാര്യ മന്ത്രിയുടെ ഒത്താശ ഇക്കാര്യത്തിലുണ്ടായി. വി. മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും റഹീം ആരോപിച്ചു.

Read Also : ത​ന്നെ ത​ള്ളി​യി​ട്ട സം​ഭ​വം വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല ; രാ​ജ്യ​ത്തെ ആ​കെ ഒ​രു മൂ​ല​യി​ലേ​ക്ക് ത​ള്ളി​മാ​റ്റു​ക​യും അ​ടി​ച്ചൊ​തു​ക്കു​ക​യു​മാ​ണ് : രാ​ഹു​ൽ ഗാ​ന്ധി

അതേസമയം, സംസ്ഥാനത്ത് ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം ശക്തമാകുകയാണെന്നും അതുകൊണ്ടാണ് ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ 14 ന് കാല്‍ ലക്ഷം കേന്ദ്രങ്ങില്‍ പ്രതിഷേധപരിപാടി നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button