Latest NewsKeralaIndia

തട്ടിപ്പ് കേസ്, എൻസിപി നേതാവിന് തടവും പിഴയും

സച്ചിദാനന്ദന്റെ മകന് ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി

തട്ടിപ്പ് കേസില്‍ എന്‍സിപി നേതാവിന് തടവുശിക്ഷ. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനാണ് ഒരുവര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ബാങ്കില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.നോര്‍ത്ത് കളമശ്ശേരി പാതിരക്കാട്ട് ക്ഷേത്രം റോഡ് വിസ്മയത്തില്‍ എസ്. സച്ചിദാനന്ദന്‍ നല്‍കിയ കേസിലാണ് വിധി.

സച്ചിദാനന്ദന്റെ മകന് ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. 2013 നവംബറില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. അന്ന് യുപിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായിരുന്നു എന്‍സിപി. മൂന്നു ഘട്ടങ്ങളിലായി ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു.

read also: പ്രധാനമന്ത്രിയായാല്‍ കാര്‍ഷിക ബില്‍ ചവറ്റുകൊട്ടയിലിടുമെന്ന് രാഹുല്‍; അടുത്ത ജന്മം വരെ കാത്തിരിക്കൂ എന്ന് കിഷന്‍ റെഡ്ഡി

ഇതിന് മുന്‍പും നിരവധി സാമ്പത്തിക തട്ടിപ്പ് പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇത്തവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്ബറാക്കാന്‍ എന്‍സിപി നേതൃത്വം എല്‍ഡിഎഫിന് കത്ത് നല്‍കിയിട്ടുണ്ട്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം തുക പരാതിക്കാരന് കൈമാറണമെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button