COVID 19KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ നിരക്കിൽ; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. നമ്മള്‍ ഇതേവരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതേയായില്ല എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളിൽ രോഗവ്യാപനം വർധിച്ചിട്ടുപോലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മെച്ചപ്പെട്ട നിലയിലാണ്. ദേശീയ തലത്തിൽ പത്ത് ലക്ഷത്തിൽ 77,054 പേരെ പരിശോധിക്കുമ്പോൾ കേരളത്തിൽ 92,788 പേരെ പരിശോധിക്കുന്നു. ദേശീയ തലത്തിൽ പത്തു ലക്ഷത്തിൽ 99 ആളുകൾ മരിച്ചപ്പോൾ കേരളത്തിൽ അത് 24.5 ആണ്. മരണനിരക്ക് ദേശീയ ശരാശരി 1.55 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് 0.36 ശതമാനം മാത്രമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തിൽ 8.3% ആയിരിക്കുമ്പോൾ കേരളത്തിലത് 7.2% ആണ്.

ഇങ്ങനെ കണക്കുകൾ നോക്കിയാൽ നമ്മളിതു വരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ല എന്നു മനസിലാക്കാനാകും. അതുകൊണ്ടു തന്നെ അവ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോയേ തീരൂ. ജാഗ്രതക്കുറവ് സമൂഹത്തിൽ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button