Latest NewsNewsIndia

സുരക്ഷാസേനയ്ക്ക് ഇത് നിര്‍ണായക നേട്ടം : റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുന്ന സുരക്ഷാ സേനയ്ക്ക് നിര്‍ണ്ണായക നേട്ടം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ സുരക്ഷാ സേന വധിച്ചു. ഇന്ന് ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ വധിച്ചത്.

read also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വന്‍ കൈയടി : ഐഫോണും സാംസംഗും ഇന്ത്യന്‍ മണ്ണിലേയ്ക്ക്

ഷോപിയാനിലെ സുഗന്‍ സയ്നാപോര പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. തുടര്‍ന്ന് ഇവരെ തിരിച്ചറിയുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് വധിച്ച ഭീകരരില്‍ ഒരാള്‍ നായിക്കുവിന്റെ കൂട്ടാളിയാണെന്ന് വ്യക്തമായത്. ഇതോടെ പ്രദേശത്ത് ഭീകരവാദത്തെ ശക്തിപ്പെടുത്താനുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ശ്രമത്തിനാണ് തിരിച്ചടിയായിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി റിയാസ് നായിക്കുവിനെ സുരക്ഷാ സേന വധിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button