Latest NewsTechnology

ഓപ്പോ എ 15 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

 

ഓപ്പോ എ 15 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും. ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ ആമസോണ്‍ ഇന്ത്യയില്‍ നീല കളര്‍ വേരിയന്റില്‍ പ്രത്യക്ഷപ്പെടുകയും അതിന്റെ പുറകില്‍ വരുന്ന ഡിസൈനും വെളിപ്പെടുത്തി. വരാനിരിക്കുന്ന ഓപ്പോ സ്മാര്‍ട്ട്‌ഫോണിന് പിന്നില്‍ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഒരു എല്‍ഇഡി ഫ്‌ലാഷും വരുന്നു. ഈ ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. പിന്നിലായി ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിരിക്കുന്നു. ഓപ്പോ എ 15 നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഈ ഹാന്‍ഡ്സെറ്റ് ഉടന്‍ തന്നെ രാജ്യത്ത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓപ്പോ എ 15 ഉടന്‍ പുറത്തിറക്കുമെന്ന് ആമസോണ്‍ ഇന്ത്യയുടെ പേജിലെ ലിസ്റ്റിംഗ് പറയുന്നു. ഇത് ആമസോണ്‍ വഴി ഇന്ത്യയില്‍ വില്‍ക്കുമെന്ന് ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. കൂടാതെ, ഈ സ്മാര്‍ട്ട്ഫോണിനെ ‘സ്ലിക്ക് ആന്റ് സ്മാര്‍ട്ട്’ എന്നും വിളിക്കുന്നു. ത്രിഡി ബെന്‍ഡഡ് ബോഡി ഡിസൈന്‍ വരുന്ന ‘ഡിസൈന്‍ മാര്‍വല്‍’ ആയിരിക്കും ഓപ്പോ എ 15 എന്ന് മറ്റൊരു പത്രക്കുറിപ്പില്‍ പറയുന്നു. ‘പോക്കറ്റ് ഫ്രണ്ട്ലി സെഗ്മെന്റിന്റെ’ ഭാഗമായി ഇത് വരുമെന്ന് എടുത്തുകാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button