Latest NewsKeralaNews

സ്വപ്നയെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ഊരാകുടുക്കായി വ്യക്തമായ തെളിവുകള്‍ : സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ.. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്വപ്നയും ശിവശങ്കരനും കൂടിക്കാഴ്ച്ച നടത്തിയത് അഞ്ച് തവണ മുഖ്യമന്ത്രിയെ പിടിച്ചുകുലുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്

കൊച്ചി: സ്വപ്നയെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ഊരാകുടുക്കായി വ്യക്തമായ തെളിവുകള്‍ . മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്വപ്നയും ശിവശങ്കരനും കൂടിക്കാഴ്ച്ച നടത്തിയത് അഞ്ച് തവണ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസില്‍ നിര്‍ണായക വിവരങ്ങള്‍. ശിവശങ്കരനെതിരെ നിര്‍ണായക പരാമര്‍ശങ്ങളുമായാണ് എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്.

Read Also :  ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല : ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ശിവശങ്കറും സ്വപ്നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കുന്ന വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ നിയമനം അടക്കം മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അഞ്ച് തവണ ഇരുവരു കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്ബത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം സ്വപ്ന സുരേഷ് മടക്കി നല്‍കിയിട്ടില്ല.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച് സ്‌പേസ് പാര്‍ക്കില്‍ ജോലിക്കായി അപേക്ഷ നല്‍കുമ്പോള്‍ റഫറന്‍സായി കൊടുത്തത് എം. ശിവശങ്കറിന്റെ പേരാണ്. ശിവശങ്കര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് വഴി ജോലിക്ക് അപേക്ഷിച്ചത്. മാത്രമല്ല സ്വപ്നയുടെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തി നല്‍കിയതും ശിവശങ്കറാണ്. ഇവിടെ പണമടങ്ങിയ ബാഗുമായി സ്വപ്ന സുരേഷ് എത്തിയ സമയത്ത് ശിവശങ്കറും അവിടെയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button