Latest NewsUAENews

ദുബായിലെത്തുന്ന യാത്രക്കാർക്കായി നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

ദുബായ്: ദുബായിലെത്തുന്ന യാത്രക്കാർക്കായി കൂടുതൽ നിയന്ത്രണങ്ങൾ. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ െഎ‍ഡന്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പിൽ (ഐസിഎ) നിന്നും ദുബായ് വീസക്കാർ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്നും അനുമതി വാങ്ങിക്കണമെന്ന നിയമം വീണ്ടും കർശനമാക്കി. യുഎഇയിലേയ്ക്ക് താമസ വീസക്കാര്‍ക്ക് വരാൻ അനുമതി വാങ്ങിക്കണമെന്ന് നേരത്തെയുണ്ടായിരുന്ന നിയമം ഉപേക്ഷിച്ചത് അറിയാതെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഇവർക്ക് പിന്നീട് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ചു.

Read also: ലോകത്തോട് ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും : മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ 300 യാത്രക്കാരുട‌െ രേഖകൾ പരിശോധിച്ച് സഹായം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ സംഘത്തെ നിയോഗിച്ചതായി ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിലെ പ്രത്യേക സംഘം വിമാനത്താവളത്തിലെത്തി യാത്രക്കാരുടെ രേഖകൾ പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിച്ചത്. ദുബായ് പൊലീസ്, ആർടിഎ, എമിഗ്രേഷൻ എന്നിവയുടെ സഹകരണത്തോടെ യാത്രക്കാരെ തങ്ങളുടെ വീടുകളിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button