KeralaLatest NewsNews

നാണവും മാനവുമില്ലാത്തവര്‍ക്ക് എന്തുമാവാം, നയാ പൈസാ ചെലവില്ലാതെ ഉദ്ഘാടനം നടത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ ; ജല്‍ജീവന്‍ മിഷനില്‍ സര്‍ക്കാറിനെതിരെ തുറന്നടിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കണമെന്ന ജല്‍ജീവന്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മോദി സര്‍ക്കാറിന്റെ പദ്ധതികളാണ് കേരള സര്‍ക്കാര്‍ തങ്ങളുടെ പേരില്‍ നടത്തുന്നതെന്നും ഇതിന് ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുള്ളതാണെന്നും എന്നാല്‍ ഇതെല്ലാം മറച്ച് വച്ച് കേരള സര്‍ക്കാറിന്റെ പദ്ധതിയാക്കി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. 2022 ഓടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതി. ആദ്യഗഡുവായി 800 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ ഒരു നയാ പൈസാ ചെലവില്ലതെ ഉദ്ഘാടനം നടത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെയെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

നാണവും മാനവുമില്ലാത്തവര്‍ക്ക് എന്തുമാവാം. ജല്‍ജീവന്‍ മിഷന്‍ കേന്ദ്ര പദ്ധതിയാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി. 2022 ഓടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതി. ആദ്യഗഡുവായി 800 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ ഒരു നയാ പൈസാ ചെലവില്ലാതെ ഉദ്ഘാടനം നടത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ.

https://www.facebook.com/KSurendranOfficial/posts/3420558271362118

 

shortlink

Related Articles

Post Your Comments

Related Articles


Back to top button