KeralaLatest NewsNews

വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

തിരുവനന്തപുരം: അർദ്ധരാത്രി പെൺസുഹൃത്തിനൊപ്പം അമിത വേഗതയിൽ കാറോടിച്ച് മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ വിവാദ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാർത്തകൾ കണ്ടെത്തുന്ന പി ആർ ഡി യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നാമനിർദേശം ചെയ്ത് ആരോഗ്യ വകുപ്പ്.

Read also: ബാറുകള്‍ തത്ക്കാലം തുറക്കില്ല; രോഗവ്യാപനം കുറഞ്ഞശേഷം ആലോചിക്കും

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സി.എഫ്.എൽ.ടി.സി.കളുടെ ചുമതലയും നൽകിയിരുന്നു.

കോവിഡ് പ്രതിരോധത്തിനുള്ള സർക്കാരിന്റെ വിവിധ ഇടപെടലുകൾ വിവാദമാവുകയും, തലസ്ഥാനത്ത് പോലും രോഗം നിയന്ത്രണവിധേയമാക്കാൻ കഴിയാതെ നിരവധി പാളിച്ചകൾ ഭരണകൂടത്തിന് സംഭവിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിലാണ് രോഗ പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനെ വ്യാജവാർത്തകളെ തടയുന്നതിനുള്ള ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിതന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്ന് അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button