KeralaLatest NewsNews

ന്യൂനമർദ്ദം രൂപം കൊണ്ടു;. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും : പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പ്രഖ്യാപിച്ചു

തിരുവനതപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവാഴ്ച്ച വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Also read : ബാങ്കിൽ നിന്നും വൻതുക വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ്

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി മറ്റന്നാൾ ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്ന കണക്കുകൂട്ടലിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ആൻഡമാൻ, ഒഡീഷ, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലേക്ക് മീൻപിടിക്കാൻ പോകാൻ പാടില്ല. ആഴക്കടലിൽ മീൻപിടിക്കാൻ പോയവർ തിരികെ തീരത്തേക്ക് മടങ്ങണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു..

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button