KeralaLatest NewsNews

സർക്കാർവിരുദ്ധ സമരത്തിൽ പങ്കെടുത്തെന്ന പേരിൽ ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

കൊ​ല്ലം​:​ സർക്കാർവിരുദ്ധ സമരത്തിൽ പങ്കെടുത്തെന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായ ആർവൈഎഫ് ജില്ലാ പ്രസിഡന്റ് എസ്.ലാലുവിനു സസ്പെൻഷൻ. ദേവസ്വം ബോർഡിന്റെ കൊറ്റംകുളങ്ങര സബ് ഗ്രൂപ്പിൽപ്പെട്ട പഴഞ്ഞിക്കാവ് ദേവസ്വം ക്ഷേത്രത്തിലെ കഴകമാണു ലാലു. ദേവസ്വം കമ്മിഷണറാണ് സസ്പെൻഡ് ചെയ്തത്. കൊ​ല്ലം​ ​അ​സി​സ്റ്റ​ന്റ് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.

Read also: സഖാക്കൾ പരസ്പരം വെട്ടി വീഴ്ത്തുമ്പോൾ മരണപ്പെടുന്നവനെ രക്ത സാക്ഷി ആക്കുകയും കൊന്നവനെ ദാനം ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്: അഡ്വ. എസ്. സുരേഷ്

ലാ​ലു​ ​ജൂ​ലാ​യ് 6​ ​മു​ത​ൽ​ ​ഒ​ൻ​പ​തു​വ​രെ​ ​അ​വ​ധി​യി​ലാ​യി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ലാ​ലു​ ​ചെ​യ്ത​ത് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​വി​രു​ദ്ധ​ ​ന​ട​പ​ടി​യാ​ണെ​ന്നാ​ണ് ബോ​ർ​ഡി​ന്റെ​ ​ആ​രോ​പ​ണം. ​ആ​ഗ​സ്റ്റ് 25,​ 26​ ​തീ​യ​തി​ക​ളി​ൽ​ ​അ​വ​ധി​യെ​ടു​ക്കാ​തെ​ ​ലാ​ലു​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ന് ​തെ​ളി​വ് ​ല​ഭി​ച്ച​താ​യും​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.​ ക​ഴി​ഞ്ഞ​ 13​ ​നും​ ​ലാ​ലു​ ​സ​മ​രം​ ​ചെ​യ്ത​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​സ​ർ​ക്കാ​രി​നെ​തി​രാ​യ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ലാ​ലു​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കോ​ൺ​ട്രാ​ക്ട് ​നി​യ​മം​ ​ലം​ഘി​ച്ച​താ​യും​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്ന​ത്.​ ​

അതേസമയം, സ​സ്‌​പെ​ൻ​ഷൻ രാ​ഷ്ട്രീ​യ​ ​പ​ക​പോ​ക്ക​ലാ​ണെ​ന്ന് ​ലാ​ലു​ ​ആ​രോ​പി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​തെ​റ്റ് ​തു​റ​ന്നു​ ​കാ​ണി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ഇ​ങ്ങ​നെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണെ​ങ്കി​ൽ​ ​സി.​പി.​എം​ ​നേ​താ​ക്ക​ളാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നും​ ​ലാ​ലു​ ​ചോ​ദി​ച്ചു.

shortlink

Post Your Comments


Back to top button