Latest NewsNewsGulf

കളം മറന്ന് കളിച്ചു; സൗദിയില്‍ മദ്യ നിര്‍മാണം നടത്തിയ സംഘം പിടിയിൽ

സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

റിയാദ്: രാജ്യത്ത് മദ്യനിര്‍മാണം നടത്തിയിരുന്ന സംഘം പിടിയിൽ. സൗദി അറേബ്യയിലെ ശുമൈസിയിൽ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ പ്രവര്‍ത്തനം. 21 ബാരല്‍ വാഷും വിതരണത്തിന് തയ്യാറാക്കിയ 159 കുപ്പി മദ്യവും ഇവിടെ നിന്ന് റിയാദ് പോലീസ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി

സംഭവത്തിൽ മൂന്ന് ഏത്യോപ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും അനധികൃതമായി രാജ്യത്തേക്ക് കടന്ന് നിയമവിരുദ്ധമായി താമസിച്ചുവരുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button