Latest NewsNewsFootballSports

ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു ; ആറു വര്‍ഷം ഞാന്‍ ബാഴ്‌സയ്ക്കായി കളിച്ചു, എന്നിട്ടും അവര്‍ എന്നോട് കാണിച്ചത് മര്യാദയില്ലായ്മ ; താന്‍ ആരെന്ന് ബാഴ്‌സയ്‌ക്കെതിരായ കളിയില്‍ മാനേജ്‌മെന്റിനെ അറിയിച്ചിരിക്കും ; തുറന്നടിച്ച് സുവാരസ്

തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കെതിരെ തുറന്നടിച്ച് സുവാരസ്. ബാഴ്‌സയ്‌ക്കെതിരായ കളിയില്‍ ഗോളടിച്ചു കൊണ്ട് താന്‍ ആരെന്ന് ബാഴ്‌സ മാനേജ്‌മെന്റിന് മനസിലാക്കി കൊടുക്കുമെന്ന് താരം പറഞ്ഞു. തന്നെ ക്ലബ്ബില്‍ നിന്നും പുറത്താക്കിയത് മാധ്യമങ്ങള്‍ വഴിയാണ് താന്‍ അറിഞ്ഞതെന്നും അതിന് ദിവസങ്ങള്‍ കഴിഞ്ഞാണ് പരിശീലകന്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബാഴ്സ മാനേജ് മെന്റ് എന്നോട് ചെയ്തതില്‍ മര്യാദയില്ല ഈ വര്‍ത്തയറിഞ്ഞ താന്‍ കരഞ്ഞിട്ടുണ്ടെന്നും തന്റെ കുടുംബം സങ്കടപ്പെട്ടിട്ടുണ്ടെന്നും സുവാരസ് പറയുന്നു.

ആറു വര്‍ഷം ടീമില്‍ കളിച്ചിട്ട് താന്‍ ടീമില്‍ നിന്നും പുറത്താക്കപെടുന്നു എന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ അതിനും എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ് പുതിയ പരിശീലകന്‍ എന്നോട് ഈ കാര്യം പറയുന്നത്. ബാഴ്സ മാനേജ് മെന്റ് എന്നോട് ചെയ്തതില്‍ മര്യാദയില്ല ഈ വര്‍ത്തയറിഞ്ഞ ഞാന്‍ കരഞ്ഞിട്ടുണ്ട് എന്റെ കുടുംബം സങ്കടപ്പെട്ടിട്ടുണ്ട്. പരിശീലനത്തിനു പോകാന്‍ എനിക്ക് മാനസിക പ്രയാസം ഉണ്ടായിരുന്നു കാരണം ഞാന്‍ പുറത്താക്കപ്പെടുന്നു എന്ന വാര്‍ത്ത ലോകം മുഴുവന്‍ അറിഞ്ഞതിനു ശേഷം എന്നോട്
പറയുമ്പോള്‍ എനിക്കുള്ള വിഷമം ഓര്‍ത്ത് ഞാന്‍ കരഞ്ഞിട്ടുണ്ട് – സുവാരസ് പറഞ്ഞു.

ബാഴ്‌സലോണ ടീമിനെയും പരിശീലകനെയും എനിക്ക് ഇഷ്ടവും ബഹുമാനവും ആണ്, എന്റെ
ഏറ്റവും വലിയ കൂട്ടുകാരന്‍ അവിടെ ഉണ്ട്. എന്നിരുന്നാലും ബാഴ്സക്കെതിരെ ഞാന്‍ ഗോള്‍ നേടിയാല്‍ സുവാരസ് ആരെന്നു ബാഴ്സ മാനേജ്മെന്റിനെ ഞാന്‍ അറിയിച്ചിരിക്കും. അത്രത്തോളം എന്നെ വേദനിപ്പിച്ചു അവര്‍ – സുവാരസ് കൂട്ടിച്ചേര്‍ത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button