Latest NewsIndiaInternational

ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്‌വാൻ

തായ്‌പേയ് ; ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് സൂചിപ്പിച്ച്‌ പ്രസിഡന്റ് സായ് ഇങ് വെന്‍ . ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് സായ് ഇങ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്തോ-പസഫിക്ക് മേഖലയില്‍ ജനാധിപത്യവും സമാധാനവും കടുത്ത വെല്ലുവിളി നേരിടുകയാണെന്നും സമാനമനസ്‌കരുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

തയ്‌വാന്‍ കടലിടുക്കില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം ചൈനയെ ചൊടിപ്പിച്ചിരുന്നു. ചൈനയ്ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുറച്ച തീരുമാനമെടുത്തിട്ടുണ്ട് തയ്‌വാന്‍. മറുഭാഗത്തുനിന്നു പ്രകോപനം കൂടുന്നതിനാല്‍ സൈനിക സന്നാഹങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചു.

read also: ആദിവാസി പെൺകുട്ടിക്ക് കുത്തേറ്റത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ സിഗ്‌നല്‍ ലഭിക്കുന്ന സ്ഥലം നോക്കി സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പ്രവേശിച്ചപ്പോൾ

സ്മാര്‍ട്ട് മൈനുകളും പോര്‍ട്ടബിള്‍ മിസൈലുകളും ഉള്‍പ്പെടുത്തി ചൈനീസ് നീക്കങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുന്ന തരത്തിലുളള യുദ്ധതന്ത്രമാണ് തായ് വാന്‍ സ്വീകരിക്കുക .അമേരിക്കയാണ് ഈ ഘട്ടത്തില്‍ തയ്‌വാനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. സൈനിക ശക്തി ആധുനികവല്‍ക്കരിക്കാനുളള സഹായമാണ് അവര്‍ ലഭ്യമാക്കുന്നത്. ഒരു ‘മുള്ളന്‍പന്നി’യെ പോലെ ശത്രുവിന് അത്ര വേഗത്തില്‍ ആക്രമിക്കാന്‍ കഴിയാത്ത നില കൈവരിക്കാനാണ് അമേരിക്ക നല്‍കുന്ന ഉപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button