Latest NewsMollywoodNewsEntertainment

കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ് സിനിമയാക്കുന്നത്, കൈപ്പടയിൽ എഴുതിയ രേഖകൾ എന്റെ കൈവശം ഉണ്ട്; അലി അക്ബർ

വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല

1921ലെ മലബാര്‍ മാപ്പിള ലഹളയ്ക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പറയുന്ന കഥയാണ് താൻ സിനിമയാക്കുന്നത് എന്ന് സംവിധായകൻ അലി അക്ബർ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ 1921ലെ മലബാര്‍ മാപ്പിള ലഹളയെയും വാരിയം കുന്നനെയും കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടി പറയുകയാണ് സംവിധായകൻ.

തന്റെ ചിത്രം ഒരു മതത്തിനും എതിരല്ലെന്ന് പറഞ്ഞ അലി അക്ബർ കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ് താൻ സിനിമയാക്കുന്നതെന്നു അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ ..” കലാപത്തിന് ഇരയായവരുടെ ചില കുടുംബാംഗങ്ങൾ അതിജീവിച്ചത് ഈ കഥകൾ ഞങ്ങളോട് പറയാൻ വേണ്ടിയാണ്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഈ ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കാതിരിക്കാൻ കഴിയില്ല. … ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്.

read  also:ഡീപ്പ്നെക്ക് ലെഹങ്കയിൽ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

നിലമ്പൂർ കോവിലകത്തെ എല്ലാവരെയും രക്ഷിച്ചു കോഴിക്കോട് എത്തിച്ച ഒരു ഇസ്ലാം യോദ്ധാവ് ഉണ്ടായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഉണ്ട്. തിരൂർ ഭാഗത്തു ഓട്ടു കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തോളം ക്രിസ്ത്യാനികളെയാണ് ഇവിടെ നിന്ന് ഓടിച്ചത്. അന്ന് വെട്ടിപ്പൊളിച്ച വീടുകൾ ഇപ്പോഴും അവിടങ്ങളിൽ ഉണ്ട്. 1950 നു മുൻപ് എഴുതിയ പുസ്തകങ്ങൾ വായിച്ചു നോക്കണം, ഇതുവരെ പുറത്തുവരാത്ത ഒരു പുസ്തകം ഈയിടെ വെളിച്ചം കണ്ടിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ അതിൽ എഴുതിയിട്ടുണ്ട്. ഒരുപാടു യഥാർത്ഥ രേഖകൾ എന്റെ കൈവശം ഉണ്ട്. സ്വന്തം തറവാട് നശിപ്പിച്ച് സ്വന്തം ആൾക്കാരെ വെട്ടിക്കൊന്ന കുടുംബത്തിൽ സ്വാതന്ത്ര്യ സമര പെൻഷൻ കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ട ഒരു പോസ്റ്റ്മാൻ ഉണ്ട്. ആ പോസ്റ്റ് മാന്റെ മകൾ എന്നെ വിളിച്ചിരുന്നു. എല്ലാവരും മനസിലാക്കേണ്ടത് ഇത് ഒരു ആന്റി മുസ്ലിം സിനിമ അല്ല എന്നുള്ളതാണ്. അന്ന് ചതിയിൽ പെട്ടവരെ സഹായിക്കാൻ അന്നത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു. അവരെയൊന്നും മറന്നിട്ടില്ല.

1921–ൽ കൈപ്പടയിൽ എഴുതിയ രേഖകൾ എന്റെ കൈവശം ഉണ്ട്. ഈ സിനിമ പുറത്തു വന്നാൽ സത്യം അറിയാതെ ലഹള ഉണ്ടാക്കുന്നവർ സത്യം മനസ്സിലാക്കും എന്നാണു എന്റെ കണക്കുകൂട്ടൽ. മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാൻ പറ്റും.”

shortlink

Related Articles

Post Your Comments

Related Articles


Back to top button