Latest NewsNews

‘മുഖ്യമന്ത്രിക്ക്‌ അസത്യങ്ങളുടെ മൂടുപടം കൊണ്ട്‌ എത്രനാള്‍ സത്യത്തെ മറയ്‌ക്കാന്‍ കഴിയും’; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ്‌ മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക്‌ ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാകില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എത്രനാള്‍ മുഖ്യമന്ത്രിക്ക്‌ അസത്യങ്ങളുടെ മൂടുപടം കൊണ്ട്‌ സത്യത്തെ മറയ്‌ക്കാന്‍ കഴിയും. മുഖ്യമന്ത്രിക്ക്‌ സ്വപ്‌നയെ നേരത്തെ അറിയാമായിരുന്നു. സ്‌പേസ്‌ പാര്‍ക്കിലെ അവരുടെ നിയമനം അദ്ദേഹത്തിന്റെ അറിവോടെയാണ്‌. സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ നല്‍കിയ മൊഴിയില്‍ അത്‌ വ്യക്തമാക്കുന്നു.

സ്വന്തം വകുപ്പില്‍ നടന്ന നിയമനം അറിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രി ജനത്തെ വിഢികളാക്കാന്‍ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്‌ചയ്‌ക്ക്‌ സൗകര്യമൊരുക്കിയത്‌ സ്വപ്‌നയും ശിവശങ്കറുമാണോയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button