CricketLatest NewsNewsSports

വീണ്ടും തെവാട്ടിയ ; ഹൈദരാബാദിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. തെവാട്ടിയയുടെയും പരാഗിന്റെയും ബാറ്റിംഗ് പ്രകടനാണ് തോറ്റെന്ന് വിധി എഴുതിയ മത്സരം തിരിച്ചു പിടിച്ചത്. തെവാട്ടിയയാണ് കളിയിലെ താരം. സ്‌കോര്‍ ഹൈദരാബാദ് 158-4 (20) രാജസ്ഥാന്‍ 183-5 (19.5)

159 എന്ന വിജയ ലക്ഷ്യവുമായി രണ്ടാം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് തുടക്കം തന്നെ തകര്‍ച്ചയായിരുന്നു. ബെന്‍ സ്റ്റോക്സ് (5), ജോസ് ബട്ലര്‍ (16), സ്റ്റീവന്‍ സ്മിത്ത് (5), റോബിന്‍ ഉത്തപ്പ (18), സഞ്ജു സാംസണ്‍ (26) എന്നിങ്ങനെ മുന്നിര താരങ്ങളെല്ലാം പെട്ടെന്ന് കൂടാരം കയറിയ സാഹചര്യത്തിലായിരുന്നു തെവാട്ടിയയും പരാഗും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് സിക്സും നാല് ഫോറും അടക്കം 28 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ തെവാട്ടിയ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ രണ്ട് വീതം ഫോറും സിക്സും നേടി 26 പന്തില്‍ 42 റണ്‍സുമായി പരാഗ് വിജയം ഉറപ്പിച്ചു. ഖലീല്‍ അഹമ്മദ് എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ പരാഗ് സിക്സടിച്ചാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ നേരത്തെ മനീഷ് പാണ്ഡെ (44 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 48), കെയ്ന്‍ വില്യംസണ്‍ (12 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്സാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button