Latest NewsKeralaNews

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ എണ്ണി പറഞ്ഞ് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ എണ്ണി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപയുടെ 50 വര്‍ഷത്തെ വായ്പ വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചത്. സ്‌പെഷ്യല്‍ ഉത്സവ ബത്ത സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും. പ്രീപെയ്ഡ് റുപേ കാര്‍ഡിന്റെ രൂപത്തിലാണ് പണം നല്‍കുക. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞുവെന്നും ഇതിനായി 4000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചത്.

സ്‌പെഷ്യല്‍ ഉത്സവ ബത്ത സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും.പ്രീപെയ്ഡ് റുപേ കാര്‍ഡിന്റെ രൂപത്തിലാണ് പണം നല്‍കുക. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിനായി 4000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപയുടെ 50 വര്‍ഷത്തെ വായ്പ വാഗ്ദാനവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എട്ട് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് 200 കോടി വീതം നല്‍കും. 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. റോഡുകള്‍, പ്രതിരോധ മേഖല, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റില്‍ നീക്കിവെച്ച 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി സര്‍ക്കാര്‍ അധികമായി നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button