COVID 19Latest NewsKeralaIndia

കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നില്‍ സുരേഷിന് പോസിറ്റീവ് ആയത്. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

കെഎസ്‌എഫ്‌ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ ജീവനക്കാരിയായിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

read also: നിങ്ങള്‍ എന്തിനാണ് ഇന്ത്യയെ എതിര്‍ക്കുന്നത് ; ചൈനയുടെ പിന്തുണയോട് ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ വക്താവ്

കൊടിക്കുന്നില്‍ സുരേഷ് എം.പിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button