Latest NewsKeralaNewsCrime

നിധില്‍ വധക്കേസ്: ഒരാള്‍കൂടി പിടിയില്‍.

തൃശൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന നിധിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. അന്തിക്കാട് സ്വദേശി ശ്രീരാഗാണ് പിടിയിലായത്. ഇയാള്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നു. ഇനി കേസിൽ നാലുപേരാണ് പിടിയിലാകാനുള്ളത്.

ശ്രീരാഗിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം. പ്രതികള്‍ രക്ഷപ്പെടാന്‍ തട്ടിയെടുത്ത വാഹനങ്ങള്‍ കൊച്ചിയിലെ പനങ്ങാട് നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നിധിലിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു സിപിഎം വാദിച്ചിരുന്നത്. എന്നാല്‍, അറസ്റ്റിലായ പ്രതി സനല്‍ സജീവ സിപിഎം പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button