Latest NewsNewsIndia

കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ല, എന്‍.ഡി.എ വിടേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് സുഖ്ബീര്‍ ബാദല്‍

ന്യൂഡല്‍ഹി : എന്‍.ഡി.എ വിടേണ്ടി വന്നത് തികച്ചും കാര്‍ഷിക ബില്ലിന്റെ നയപരമായ കാര്യങ്ങളാലാണെന്ന് അകാലിദള്‍ ബാദല്‍ നേതാവ് സുഖ്ബീര്‍ ബാദല്‍. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ലെന്നും : ബി.ജെ.പി രാജ്യത്തെ ഏറ്റവും വലിയ കരുത്തായി മാറിയതായും ബാദല്‍ വ്യക്തമാക്കി.

അകാലിദള്‍ വലിയ വ്യവസായ ഗ്രൂപ്പുകള്‍ക്ക് എതിരല്ല. എന്നാല്‍ കാര്‍ഷിക നയങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ കാണിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും സുഖ്ബീര്‍ പറഞ്ഞു. ലോകസഭയിലും രാജ്യസഭയിലും കാര്‍ഷിക ബില്ലിന്റെ സമയത്ത് ഉത്തരവാദിത്തത്തോടെ കാര്യത്തിലിടപെടുന്നതിന് പകരം ബഹളം വെച്ച് രക്ഷപെടുന്ന തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റിയതെന്നും ബാദല്‍ കുറ്റപ്പെടുത്തി.

കാര്‍ഷിക ബില്ലിന്റെ ചര്‍ച്ചക്കായി കോണ്‍ഗ്രസ്സ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനേയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനേയും ചേര്‍ത്ത് ഒരു കമ്മിറ്റിയുണ്ടാക്കിയെങ്കിലും ആ കമ്മിറ്റി ഒരു അടിപോലും മുന്നോട്ട് പോയില്ല. അവരുടെ തീരുമാനം എന്താണെന്നും ആര്‍ക്കും വ്യക്തമായില്ല. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷം വെറും കാഴ്ചക്കാരായി മാറിയത് ഏറെ നിരാശപ്പെടുത്തിയെന്നും ബാദല്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button