Latest NewsIndia

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധ റാലി: അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ കസ്റ്റഡിയില്‍

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ശിരമോണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സങ് ബാദലിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഛണ്ഡീഗഢ്: സംസ്ഥാന ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വന്‍ പ്രതിഷേധ റാലി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ശിരമോണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സങ് ബാദലിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു.

‘ഒരു കൊടുങ്കാറ്റ് ഉയര്‍ന്നു കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചാലും അതിനെ തടഞ്ഞ് നിര്‍ത്താനാവില്ല. വാക്‌സിനേഷനില്‍ അഴിമതി, മെഡിക്കല്‍ കിറ്റില്‍ അഴിമതി, പട്ടികജാതി സ്‌കോളര്‍ഷിപ്പില്‍ അഴിമതി, കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നു’ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി സുഖ്ബീര്‍ സിങ് ബാദൽ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ വിതരണത്തിലും മെഡിക്കല്‍ കിറ്റുകള്‍ വാങ്ങുന്നതിലുമുണ്ടായ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നും പ്രതിഷേധക്കാരുടെ ആവശ്യമാണ്. അകാലിദളിന്റെ പുതിയ സഖ്യകക്ഷിയായ ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷന്‍ ജസ്ബിര്‍ സിങ് ഗര്‍ഹിയും പ്രതിഷേധത്തില്‍ പങ്കാളിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button