Latest NewsIndia

മുന്‍ എംപി റഷീദ് മസൂദിന്റെ വീട്ടില്‍ പരമ്പരാഗത ചടങ്ങിനിടെ ഹൈന്ദവ മന്ത്രങ്ങള്‍ ഉരുവിട്ടതിനെതിരെ ഇസ്ലാംപുരോഹിതര്‍: കുടുംബത്തിന്റെ പ്രതികരണം കാണാം

"യുഗങ്ങളായി ഇത് ഇങ്ങനെയാണ് നടക്കുന്നത് . എന്റെ മുത്തച്ഛനും അമ്മാവനും അവരുടെ ഹിന്ദു സുഹൃത്തുക്കള്‍ സമാനമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് എന്റെ പിതാവിനായി നടന്നു.

ന്യൂഡല്‍ഹി : കൊറോണ ബാധിച്ച്‌ അന്തരിച്ച മുന്‍ എംപി റഷീദ് മസൂദിന്റെ കുടുംബം സംഘടിപ്പിച്ച “റസം പഗ്ഡി” ചടങ്ങിനെതിരെ തീവ്ര ഇസാമിസ്റ്റുകളും,മതപുരോഹിതരും രംഗത്ത് . കൊറോണ ബാധിച്ച്‌ ഒക്ടോബര്‍ 5 ന് റൂര്‍ക്കിയില്‍ അന്തരിച്ച റഷീദ് മസൂദിന്റെ കുടുംബത്തില്‍ അടുത്ത അവകാശിയെ കണ്ടെത്തുന്നതിനുള്ള ചടങ്ങാണ് പാരമ്പര്യപ്രകാരം നടന്നത് .സഹാറന്‍പൂരിലെ ബിലാസ്പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു ചടങ്ങ് .

ഹൈന്ദവ രീതിയില്‍ നടന്ന ചടങ്ങിനിടയില്‍ വേദമന്ത്രങ്ങള്‍ ചൊല്ലുന്നതിനിടയിലായിരുന്നു പ്രതിഷേധം . മുസ്ലീം പുരോഹിതന്മാര്‍ ഇറങ്ങിപോകുകയും ചെയ്തു .മാത്രമല്ല, വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മുസല്‍മാന്റെ വീട്ടില്‍ മന്ത്രോച്ചാരണം നടത്തിയത് ശരിയായില്ലെന്ന വാദം ഉയര്‍ത്തിയാണ് കുടുംബത്തിനെതിരെ ഒരു സംഘം ആളുകള്‍ രംഗത്ത് എത്തിയത്.

“രസം പഗ്ദി” എന്ന ചടങ്ങ് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചാണ് നടക്കുന്നതെന്ന് മസൂദിന്റെ മകന്‍ വ്യക്തമാക്കിയിട്ടും കുടുംബത്തിനെതിരെ ഇസ്ലാമിസ്റ്റുകള്‍ രംഗത്ത് വന്നു . ‘ റഷീദ് മസൂദിന്റെ മകന്‍ ഷാസന്‍ മസൂദിനെയാണ് കുടുംബനാഥനായി അഭിഷേകം ചെയ്തത് . അതേ സമയം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതികരണം തങ്ങളെ ബാധിക്കുന്നതല്ലെന്ന് ഷാസന്‍ മസൂദ് പറഞ്ഞു.പഗ്രി കെട്ടി കുടുംബത്തില്‍ ഒരു കാരണവരെ തിരഞ്ഞെടുക്കുന്നത് നല്ല പാരമ്പര്യമാണ്, പക്ഷേ അത് ഇസ്ലാമിക പാരമ്പര്യമനുസരിച്ച്‌ നടക്കേണ്ടതായിരുന്നു ‘ മൗലാന ആസാദ് ഖാസ്മി പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത പരിപാടിയുടെ വീഡിയോയ്ക്കും അശ്ലീല കമന്റുകളാണ് ലഭിച്ചത് .കുടുംബത്തിലെ മൂത്ത അംഗം മരിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞാണ് “റസം പഗ്ദി” ചടങ്ങ് നടക്കുന്നത്.”യുഗങ്ങളായി ഇത് ഇങ്ങനെയാണ് നടക്കുന്നത് . എന്റെ മുത്തച്ഛനും അമ്മാവനും അവരുടെ ഹിന്ദു സുഹൃത്തുക്കള്‍ സമാനമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് എന്റെ പിതാവിനായി നടന്നു.

read also:പാകിസ്താന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദവുമായി ഗില്‍ഗിത് സമൂഹം

അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായി നീക്കിവച്ചിരുന്നു, ഒപ്പം അവരുടെ വികാരങ്ങളെ ഞങ്ങള്‍ മാനിക്കുന്നു . തങ്ങള്‍ എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിനാല്‍ ആരും ഇതിനെ എതിര്‍ക്കാന്‍ പാടില്ല, “കെട്ടിയിട്ട ഷാസന്‍ പറഞ്ഞു.റഷീദ് മസൂദിന്റെ അനന്തരവന്‍ ഇമ്രാന്‍ മസൂദും ഇസ്ലാം പുരോഹിതരുടെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. “ഇത് ഒരു പുതിയ കാര്യമല്ല. വേര്‍പിരിഞ്ഞ ആത്മാവിനെ ബഹുമാനിക്കുന്നതിനുള്ള രീതിയാണിത്. ഇതില്‍ തെറ്റില്ലെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button