Latest NewsIndiaNews

ഒരു മന്ത്രിസഭായോഗമെങ്കിലും നടത്തിക്കാണിയ്ക്ക്…. എന്നിട്ടാകാം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യം : ലാലുവിന്റെ മകന്‍ തേജസ്വിയ്‌ക്കെതിരെ ബീഹാര്‍ മുഖ്യമന്ത്ര് നിതീഷ് കുമാര്‍

പാറ്റ്ന: ഒരു മന്ത്രിസഭായോഗമെങ്കിലും നടത്തിക്കാണിയ്ക്ക്…. എന്നിട്ടാകാം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യം ലാലുവിന്റെ മകന്‍ തേജസ്വിയ്ക്കെതിരെ ബീഹാര്‍ മുഖ്യമന്ത്ര് നിതീഷ് കുമാര്‍. ആര്‍ഡെജി നേതാവും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെ കണക്കിന് പരിഹസിച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. . സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തേജസ്വി യാദവിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നിതീഷ് കുമാറിന്റെ പരിഹാസം. ഭരിച്ചിരുന്ന കാലത്ത് ശരിയായ രീതിയില്‍ ഒരു മന്ത്രിസഭാ യോഗം പോലും സംഘടിപ്പിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ അധികാരം ലഭിച്ചാല്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ബീഹാറിലെ തൊഴിലില്ലായ്മ ആയുധമാക്കിയാണ് തേജസ്വി യാദവ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പാറ്റ്നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു തൊഴില്‍ അവസരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. അധികാരത്തില്‍ എത്തി ആദ്യത്തെ ക്യാബിനെറ്റ് യോഗത്തില്‍ പത്ത് ലക്ഷം തൊഴിലുകള്‍ക്കുള്ള വിഞ്ജാപനം പുറപ്പെടുവിക്കുമെന്നായിരുന്നു തേജസ്വി പറഞ്ഞത്.

 

സര്‍ക്കാര്‍ തലത്തില്‍ നിയമിക്കപ്പെടുന്ന ജോലി സ്ഥിരമായിരിക്കുമെന്നും അദ്ദേഹം ഇറപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button